Hot Posts

6/recent/ticker-posts

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവറിൽ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും 25 ന്


ചെമ്മലമറ്റം ലിറ്റിൽ ഫ്ലവർ ഹൈസ്കുളിൽ ഓണാഘോഷവും സാംസ്കാരിക സമ്മേളനവും ഓഗസ്റ്റ് 25 വെള്ളിയാഴ്ച നടത്തും. രാവിലെ ഒമ്പത് മണിക്ക് സ്കൂൾ മാനേജർ ഫാ.സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഓണാഘോഷം ഉദ്ഘാടനം ചെയ്യും. 
 


തുടർന്ന് വിദ്യാർത്ഥികൾക്കായി വിവിധ മൽസരങ്ങൾ നടത്തും. ഉച്ചക്ക് ഒരു മണിക്ക് സ്കൂളിലെ ആയിരത്തോളം വിദ്യാർത്ഥികൾക്ക് ഓണസദ്യയും ഓണ പായസവും നല്കും. ഉച്ച കഴിഞ്ഞ് നടക്കുന്ന സാംസ്കാരിക സമ്മേളനം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജ് ഉദ്ഘാടനം ചെയ്യും. 



സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ, ഫാദർ തോമസ് കട്ടിപ്പറമ്പിൽ, ഹെഡ്മാസ്റ്റർ സാബു മാത്യു, പി.ടി.എ പ്രസിഡന്റ് ജിജി വെട്ടത്തേൽ എന്നിവർ പ്രസംഗിക്കും.





 


Reactions