Hot Posts

6/recent/ticker-posts

മാവേലിയോടൊപ്പം തകർത്താടി ഓണം ആഘോഷിച്ച് സെന്റ് ജോൺസ് എൽ.പി.സ്കൂൾ അമ്പാറനിരപ്പേൽ


അമ്പാറനിറപ്പേൽ സെന്റ് ജോൺസ് എൽ പി സ്കൂളിൽ ഈ വർഷവും മികച്ച രീതിയിൽ ഓണാഘോഷം നടത്തി. കുട്ടികളുടെ ഓണപ്പൂക്കള മത്സരത്തോടെ പരിപാടികൾ ആരംഭിച്ചു. 


ആവേശം നിറഞ്ഞ ഓണക്കളികൾ, മാതാപിതാക്കൾക്കുള്ള വടംവലി മത്സരം, ഓണസദ്യ എന്നിവ നടത്തി. സ്കൂളിലെ വിനായക് പി.സിനുവും അശ്വിൻ.റ്റി.വിനീതും  മാവേലിമാരായി അണിഞ്ഞൊരുങ്ങി ഓണാഘോഷത്തിന്  പൊലിമയേകി. 




സ്കൂൾ മാനേജർ ഫാ.ജോസഫ് മുണ്ടയ്ക്കൽ, പഞ്ചായത്ത് പ്രസിഡന്റ്
വിജി ജോർജ്, വാർഡ് മെമ്പർ സ്കറിയാച്ചൻ പൊട്ടനാനിയിൽ, സ്കൂൾ ഹെഡ്മിസ്ട്രസ് സി. മേരി സെബാസ്റ്റ്യൻ, പി.ടി.എ പ്രസിഡന്റ് ബിനു വെട്ടുവയലിൽ, അമ്പാറ നിരപ്പെൽ എഫ് സി കോൺവെൻറ് മദർ സിസ്റ്റർ ജാൻസി എന്നിവർ ഓണാശംസകൾ അർപ്പിച്ചു സംസാരിച്ചു. 


സന്തോഷത്തിന്റെയും സമൃദ്ധിയുടേയും  ആശംസകൾ നൽകിക്കൊണ്ട് വിഭവസമൃദ്ധമായ ഓണസദ്യയോടെ  ഓണാഘോഷപരിപാടികൾ അവസാനിച്ചു.







 



 
Reactions