Hot Posts

6/recent/ticker-posts

പൂഞ്ഞാർ ​ഗവ.എൽ.പി സ്കൂളിൽ ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു


പൂഞ്ഞാർ ​ഗവ.എൽ.പി സ്കൂളിൽ വിപുലമായ ഓണാഘോഷ പരിപാടികൾ സംഘടിപ്പിച്ചു. ഓണ സദ്യ, മറ്റ് കലാപരിപാടികൾ എന്നിവയെല്ലാം ഒരുക്കി. മാവേലി മന്നനും ആഘോഷങ്ങളുടെ ഭാ​ഗമായി. 




പതിവ് ആഘോഷ പരിപാടികൾക്കൊപ്പം 
സ്കൂൾ പരിസരം ശുചീകരിച്ചു സമൂഹത്തിനു തന്നെ മാതൃകയായ പൂർവ്വ വിദ്യാർത്ഥി വേണുഗോപാലിനെ ആദരിക്കുകയും ചെയ്തു.






സ്വാതന്ത്ര്യ ദിനവുമായി ബന്ധപ്പെട്ട് നടത്തിയ രക്ഷിതാക്കളുടെ ക്വിസ് മത്സരങ്ങളിൽ വിജയിച്ചവർക്കുള്ള സമ്മാനവിതരണവും നടത്തി. ഹെഡ്മിസ്ട്രസ് സജിമോൾ എൻ.കെ, പി.ടി.എ പ്രസിഡന്റ് രഞ്ജിത്ത് കുഞ്ഞുമോൻ, എസ്എംസി ചെയർമാൻ രാഹുൽ കുമാർ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നല്കി.












 



 
Reactions