Hot Posts

6/recent/ticker-posts

പോക്‌സോ കേസില്‍ 46-കാരന്‍ അറസ്റ്റില്‍

representative image

ഒമ്പതു വയസ്സുള്ള പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ പ്രതിയെ പോലീസ് അറസ്റ്റുചെയ്തു. ചാവക്കാട് അഞ്ചങ്ങാടി സ്വദേശി ചാലില്‍ ഹൈദര്‍ അലി (46)യെയാണ് ചാവക്കാട് പോലീസ് ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ. വേണുഗോപാലും സംഘവും അറസ്റ്റ് ചെയ്ത്.


കുട്ടിയുടെ പെരുമാറ്റത്തിലെ അസ്വാഭാവികത ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്തറിഞ്ഞത്. തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിക്കുകയുമായിരുന്നു. രക്ഷിതാക്കള്‍ നല്‍കിയ പരാതിയിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.




ചാവക്കാട് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. പ്രതിയെ പിടികൂടിയ സംഘത്തില്‍ എസ്.ഐ.മാരായ സിസില്‍ ക്രിസ്ത്യന്‍രാജ്, എസ്.സി.പി.ഒ. സന്ദീപ്, സി.പി.ഒ. രണ്‍ദീപ് എന്നിവരും ഉണ്ടായിരുന്നു.








 



 
Reactions