Hot Posts

6/recent/ticker-posts

പുതുപ്പള്ളിയില്‍ ഉപതിരഞ്ഞെടുപ്പ് സെപ്തംബര്‍ അഞ്ചിന്



ന്യൂഡല്‍ഹി: മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്യാണത്തെത്തുടര്‍ന്ന് ഒഴിവുവന്ന പുതുപ്പള്ളി നിയോജക മണ്ഡലത്തിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സെപ്തംബര്‍ അഞ്ചിനാണ് വോട്ടെടുപ്പ്. സെപ്തംബര്‍ എട്ട് വെള്ളിയാഴ്ച വോട്ടെണ്ണും.



ഝാര്‍ഖണ്ഡ്, ത്രിപുര, പശ്ചിമബംഗാള്‍, ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ് സംസ്ഥാനങ്ങളിലും ഒഴിവുവന്ന സീറ്റുകളിലേക്ക് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടങ്ങളിലും ഒരേ ദിവസമാണ് തിരഞ്ഞെടുപ്പ്. ത്രിപുരയില്‍ രണ്ടിടത്തും ബംഗാളിലും ഉത്തര്‍പ്രദേശിലും ഉത്തരാഖണ്ഡിലും ഓരോയിടത്തുമാണ് ഉപതിരഞ്ഞെടുപ്പ്.












 





Reactions