Hot Posts

6/recent/ticker-posts

ഇടവേളയ്‌ക്കു ശേഷം വീണ്ടും മഴയെത്തുന്നു

representative image

ഒരിടവേളയ്‌ക്ക് ശേഷം സംസ്ഥാനത്ത് വീണ്ടും മഴ സജീവമാകുന്നു. ശനിയാഴ്ച സംസ്ഥാനത്ത് ഒറ്റപ്പെട്ട നേരിയ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകി. 


വടക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിനും ബംഗാൾ–വടക്കൻ ഒഡീഷ തീരത്തിനും മുകളിലായി ന്യൂനമർദം സ്ഥിതി ചെയ്യുന്നതിനാൽ അടുത്ത അഞ്ചു ദിവസത്തേക്ക് സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് നൽകിയിരുന്നു.



അടുത്ത 2–3 ദിവസത്തിനുള്ളിൽ ന്യൂനമർദം പടിഞ്ഞാറു വടക്ക് പടിഞ്ഞാറു ദിശയിൽ വടക്കൻ ഒഡീഷ–വടക്കൻ ഛത്തീസ്‌ഗഡ് വഴി സഞ്ചരിക്കാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.









 



 
Reactions