Hot Posts

6/recent/ticker-posts

പള്ളിക്കാപ്പറമ്പിൽ തിരുമേനി പാലാ രൂപതയുടെ ആത്മീയ ആചാര്യൻ: സജി മഞ്ഞക്കടമ്പിൽ


പാലാ: അഭിവന്ദ്യ പള്ളിക്കാപ്പറമ്പിൽ തിരുമേനി പാലാ രൂപതയുടെ ആത്മീയ ആചാര്യനാണെന്നും, നാനാ ജാതി മതസ്ഥരെ ഏകോദര സഹോദരങ്ങളെ പോലെ അദ്ദേഹം കണ്ടിരുന്നതെന്നും യുഡിഎഫ് കോട്ടയം ജില്ലാ ചെയർമാൻ സജി മഞ്ഞക്കടമ്പിൽ അഭിപ്രായപ്പെട്ടു.


പാലായുടെ വികസനത്തിന് അദ്ദേഹം നൽകിയിരിക്കുന്ന സംഭാവനകൾ ഒരിക്കലും വിസ്മരിക്കപ്പെടില്ലെന്നും സജി മഞ്ഞക്കടമ്പിൽ കൂട്ടിച്ചേർത്തു.



മെത്രാഭിഷേക സുവർണ്ണ ജൂബിലി ആഘോഷിക്കുന്ന പള്ളിക്കാപറമ്പിൽ തിരുമേനിയെ സന്ദർശിച്ച് ആശംസകൾ അർപ്പിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.









 



 
Reactions