Hot Posts

6/recent/ticker-posts

ശസ്ത്രക്രിയയ്ക്കിടെ 14കാരന്റെ വയറ്റിൽ സ്ക്രൂ കുടുങ്ങിയെന്നു പരാതി

representative image

തൃശൂർ: ആറ്റൂർ സ്വദേശിയായ പതിനാലു വയസ്സുകാരന്റെ വയറിൽ ശസ്ത്രക്രിയയ്ക്കിടെ സ്ക്രൂ കുടുങ്ങിയെന്നു പരാതി. സ്വകാര്യ ആശുപത്രിക്കെതിരെ വിയ്യൂർ സ്റ്റേഷനിലാണു പരാതി. ഇന്നലെ ലഭിച്ച പരാതിയിൽ പൊലീസ് അന്വേഷണം തുടങ്ങി.


വയറുവേദനയെ തുടർന്ന് ജൂൺ 12ന് ആണു കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അപ്പൻഡിക്സ് ആണെന്നറിയിച്ചു ശസ്ത്രക്രിയ നടത്തി. പിന്നീടു രണ്ടു ദിവസത്തിനുശേഷം കുട്ടിയുടെ ആരോഗ്യസ്ഥിതി മോശമായി. 



ജൂലൈ 22ന് വീണ്ടും അപ്പൻഡിക്സ് കണ്ടെത്തിയെന്നും ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ അറിയിച്ചു. സംശയം തോന്നിയ കുടുംബം മറ്റൊരു ഡോക്ടറെ കാണിച്ചതോടെയാണു വയറ്റിൽ സ്ക്രൂ കണ്ടെത്തിയത്. ഈ മാസം 5ന് അമൃത ആശുപത്രിയിൽ ചെന്ന് സ്ക്രൂ നീക്കം ചെയ്തിരുന്നു.









 



 
Reactions