Hot Posts

6/recent/ticker-posts

ഒളിച്ചിരുന്ന് വിദ്യാര്‍ഥിനിക്കുനേരെ കുതിച്ചുചാടി തെരുവുനായ


പ്രതീകാത്മക ചിത്രം

മലപ്പുറം: കോട്ടയ്ക്കലില്‍ വിദ്യാര്‍ഥിക്കുനേരെ തെരുവുനായയുടെ ആക്രമണം. പ്ലസ് വണ്‍ വിദ്യാര്‍ഥിനി ഷിഫ്‌നയ്ക്കാണ് കടിയേറ്റത്. വ്യാഴാഴ്ച രാവിലെ സ്കൂളിലേക്ക് പോകുന്നതിനിടെയായിരുന്നു സംഭവം. തെരുവുനായ കുട്ടിയെ അക്രമിക്കുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.


പതുങ്ങിയിരുന്ന് വിദ്യാര്‍ഥിനിയുടെ നേരെ നായ ചാടുന്നതായാണ് ദൃശ്യങ്ങളില്‍ കാണുന്നത്. കുട്ടി തിരിഞ്ഞ് ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചതിനിടെ വീഴുന്നതും നായ വിടാതെ ആക്രമണം തുടരുന്നതും ദൃശ്യങ്ങളില്‍ കാണാം. 



ഇതിനിടെ കുട്ടിയുടെ ശബ്ദം കേട്ട് സ്ഥലത്തെത്തിയ പ്രദേശവാസികളാണ് വിദ്യാർഥിനിയെ രക്ഷപ്പെടുത്തിയത്.


ഷിഫ്നയുടെ കൈയ്ക്ക് നിസാരമായ പരിക്കുണ്ട്. നിലവില്‍ കുട്ടി മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.







 



 
Reactions