Hot Posts

6/recent/ticker-posts

തീക്കോയി ​ഗ്രീൻഫാം ഫാർമേഴ്സ് സംഘം കർഷക ദിനം ആചരിയ്ക്കും



തീക്കോയി ​ഗ്രീൻഫാം ഫാർമേഴ്സ് സംഘത്തിന്റെ ആഭിമുഖ്യത്തിൽ ചിങ്ങം 1 കർഷക ദിനം വിവിധ പരിപാടികളോടെ ആചരിയ്ക്കും. പ്രദേശത്തെ മികച്ച കർഷകരെ ചടങ്ങിൽ ആദരിയ്ക്കും.  വ്യാഴാഴ്ച രാവിലെ 9.30 ന് തീക്കോയി പീപ്പിൾസ് ലൈബ്രറി ഹാളിലാണ് പരിപാടി. 


കൃഷിയിൽ മികച്ച നേട്ടം കൈവരിച്ച നിഷ ജോൺസൺ പുതനപ്രക്കുന്നേൽ, വിവി അ​ഗസ്റ്റിൻ വില്ലന്താനത്ത്, സജി സെബാസ്റ്റ്യൻ തയ്യിൽ, ജോഷി തോമസ് അത്യാലിൽ, സിബി അങ്ങാടിക്കൽ, ത്രേസ്യാമ്മ വർ​​ഗീസ് കുഴിക്കാട്ടിൽ, കുമാരി ജെഫില എന്നിവരും സെന്റ് ആന്റണീസ് ചർച്ച് വെള്ളികുളവും ചടങ്ങിൽ ആദരം ഏറ്റുവാങ്ങും. 





പരിപാടിയിൽ കുറ്റ്യാടി തെങ്ങിൻതൈകൾ സൗജന്യമായി വിതരണം ചെയ്യുമെന്നും ​ഗ്രീൻഫാം ഭാരവാഹികളായ ഷേർജി പുറപ്പന്താനം, ഹരി മണ്ണുമഠം, ജോസുകുട്ടി കുറ്റിയാനിയ്ക്കൽ എന്നിവർ അറിയിച്ചു.









 



 
Reactions