Hot Posts

6/recent/ticker-posts

കിടങ്ങൂര്‍ - ഏറ്റുമാനൂര്‍ റോഡില്‍ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം



കിടങ്ങൂര്‍- ഏറ്റുമാനൂര്‍ റോഡില്‍ ഷട്ടര്‍കവലയ്ക്ക് സമീപം സ്വകാര്യ ബസും കാറും കൂട്ടിയിടിച്ച് അപകടം. അപകടത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. 


ബസ് ഇടിച്ച് കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. നിയന്ത്രണംവിട്ട ബസ് റോഡിന് മറുവശത്തെ സംരക്ഷണഭിത്തിയിലേയ്ക്ക് ഇടിച്ച് കയറി. 



കാറില്‍ രണ്ട് പേരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്ക് സാരമായി പരിക്കേറ്റു. ഇവരെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.  കാറിന്റെ മുന്‍വശത്തും സൈഡിലുമായാണ് ബസ് ഇടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാര്‍ക്കും ചെറിയ പരിക്കുകളുണ്ട്. 



 


Reactions