Hot Posts

6/recent/ticker-posts

മകന്റെ മരണ വാർത്തയറിഞ്ഞ് അമ്മ ആത്മഹത്യ ചെയ്തു

representative image

വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർഥിയുടെ മാതാവ് ഷീജയാണ് കിണറ്റിൽ ചാടി മരിച്ചത്.


ഷീജയുടെ മകൻ സജിൻ മുഹമ്മദ് (28) പൂക്കോട് ക്യാംപസിൽ പിക്കപ്പ് വാനും സ്കൂട്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ചൊവ്വാഴ്ച മരിച്ചിരുന്നു. മാതാവ് ഷീജ ബീഗത്തെ മരണവിവരം ബന്ധുക്കൾ അറിയിച്ചിരുന്നില്ല. 



ബന്ധുക്കൾ ഷീജയെ ഇന്നലെ വൈകിട്ട് കഴകൂട്ടത്തെ ബന്ധുവീട്ടിൽ കൊണ്ടുവിട്ടശേഷം മൃതദേഹം കൊണ്ടുവരാനായി വയനാട്ടിലേക്കു പോയി.


രാത്രിയോടെ മകന്റെ മരണവാർത്ത സമൂഹമാധ്യമത്തിലൂടെ അറിഞ്ഞ ഷീജ, ബന്ധുവീട്ടിലെ കിണറ്റിൽ ചാടി ആത്മഹത്യ ചെയ്യുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. 


ഭർത്താവ് റിട്ട. വനം വകുപ്പ് ഉദ്യോഗസ്ഥനാണ്. ഇവർക്ക് ഒരു മകൾ കൂടിയുണ്ട്. എംവിഎസ്‌സി അവസാനവർഷം വിദ്യാർഥിയായിരുന്നു സജിൻ മുഹമ്മദ്.

(ശ്രദ്ധിക്കുക: ആത്മഹ‌ത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പരുകൾ - 1056, 0471- 2552056)

 


Reactions