Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ശുചീകരണ പ്രവർത്തനങ്ങൾ ഒക്ടോബർ 1,2 തീയതികളിൽ


തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് മാലിന്യ മുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി ഒക്ടോബർ 1,2 തീയതികളിൽ ശുചീകരണപ്രവർത്തനങ്ങൾ നടത്തും. ഒക്ടോബർ 1 ന് രാവിലെ 10 മണി മുതൽ 11 മണി വരെ ഒരു മണിക്കൂർ എല്ലാ വാർഡിലെയും പ്രധാന കേന്ദ്രങ്ങളിലാണ് ശുചീകരണ ജോലികൾ നടക്കുന്നത്. 



ശുചിത്വ പ്രതിജ്ഞയോടെയാണ് പ്രവർത്തനങ്ങൾക്ക് തുടക്കമാകുന്നത്. ജനപ്രതിനിധികൾ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് പ്രവർത്തകർ, ആശ വർക്കേഴ്സ്, അങ്കണവാടി ജീവനക്കാർ, ഹരിതകർമസേന അംഗങ്ങൾ, സന്നദ്ധസംഘടനകൾ, സ്കൂൾ NSS അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ പൊതുജന പങ്കാളിത്തതോടെയാണ് പ്രവർത്തനങ്ങൾ നടക്കുന്നത്. ഒക്ടോബർ 2ന് സമ്പൂർണ്ണ ശുചിത്വദിനമായി ആചാരിക്കുമെന്നും പ്രസിഡന്റ്‌ കെ.സി ജെയിംസ് അറിയിച്ചു.



Reactions