Hot Posts

6/recent/ticker-posts

‘കാത്തിരിക്കാൻ വയ്യ’ - ഉണ്ണി മുകുന്ദൻ



രാജ്യത്തിന്റെ പേര് ‘ഇന്ത്യ‘യിൽ നിന്ന് ‘ഭാരത്‘ എന്ന് മാറ്റിയേക്കുമെന്ന് ദേശീയ മാധ്യമങ്ങളിൽ വന്ന വാർത്തയുടെ സ്ക്രീൻ ഷോട്ട് പങ്കുവെച്ചുകൊണ്ട്, ‘കാത്തിരിക്കാൻ വയ്യ’ എന്ന് കുറിച്ച്  ഉണ്ണി മുകുന്ദൻ.


ഇന്ത്യ’യ്ക്ക് പകരം ‘ഭാരത്’ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട് വിവാ​ദങ്ങൾ മുറുകുന്നതിനിടയിലാണ് നടൻ പ്രതികരണവുമായി എത്തിയിരിക്കുന്നത്.



മറ്റൊരു പോസ്റ്റിൽ ‘മേരാ ഭാരത്’ എന്നും താരം കുറിച്ചിരുന്നു. ഉണ്ണി മുകുന്ദന്റെ പോസ്റ്റുകളെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധിപ്പേർ എത്തുന്നുണ്ട്.




ജി-20 ഉച്ചകോടിയുടെ അത്താഴവിരുന്നിനുള്ള ക്ഷണക്കത്തിൽ ‘പ്രസിഡന്റ് ഓഫ് ഇന്ത്യ’ എന്നതിനുപകരം ‘പ്രസിഡന്റ് ഓഫ് ഭാരത്’ എന്നെഴുതിയതിന് പിന്നാലെയാണ് പേര് മാറ്റൽ ചർച്ചകൾ ആരംഭിച്ചത്. പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ രാജ്യത്തിന്റെ പേര് ഭാരത് എന്നാക്കാൻ പ്രമേയം കൊണ്ടുവരുമെന്ന അഭ്യൂഹം സജീവമാണ്.


 


Reactions