Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയെ സംബന്ധിച്ചുള്ള പരാമർശം; സർവകക്ഷി സംഘം പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു



കോട്ടയം SP യുടെ വർഗീയ പരാമർശം ഉൾപ്പെട്ട റിപ്പോർട്ട് തിരുത്താൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് സർവകക്ഷിസംഘം പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ടു. സിവിൽ സ്റ്റേഷൻ യാഥാർഥ്യമാക്കണമെന്നും സർവകക്ഷിസംഘം ആവശ്യപ്പെട്ടു.


പ്രതിനിധികൾ മുഖ്യമന്ത്രിയെ കണ്ട് കാര്യങ്ങൾ ബോധിപ്പിക്കുകയും, നിവേദനം നൽകുകയും ചെയ്തു. കോട്ടയം എസ്പിയുടെ ഈരാറ്റുപേട്ടയെ സംബന്ധിച്ചുള്ള പരാമർശം തിരുത്തുകയോ പിൻവലിക്കുകയോ ചെയ്യണമെന്നും, ഈരാറ്റുപേട്ട പോലീസ് സ്റ്റേഷന് സമീപത്തുള്ള സ്ഥലം സിവിൽ സ്റ്റേഷനായി വിട്ടു നൽകണമെന്നും നിവേദനത്തിൽ അഭ്യർത്ഥിച്ചിട്ടുണ്ട്.




പൂഞ്ഞാർ എംഎൽഎ സെബാസ്റ്റ്യൻ കുളത്തുങ്കൽ, ഈരാറ്റുപേട്ട മുനിസിപ്പാലിറ്റി ചെയർപേഴ്സൺ സുഹറാ അബ്ദുൽഖാദർ, കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ് മുഹമ്മദ്‌ ഇല്ല്യാസ് എന്നിവർ സംഘത്തിൽ ഉണ്ടായിരുന്നു.

വിശദമായി അന്വേഷിച്ച് വേണ്ട നടപടി എത്രയും പെട്ടന്ന് സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉറപ്പ് നൽകി.








Reactions