Hot Posts

6/recent/ticker-posts

മാർ അഗസ്തീനോസ് കോളേജിൽ ഫുട്‍ബോൾ ടൂർണമെന്റ്




രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിക്കുന്ന 7ാമത് ജിത്തു മെമ്മോറിയൽ ഇന്റർ കോളേജിയറ്റ് ഫുട്‍ബോൾ ടൂർണമെന്റ് ഒക്ടോബർ10 മുതൽ 13  വരെ കോളേജ് ഗ്രൗണ്ടിൽ നടത്തും. 


സെന്റ് ജോർജ് കോളേജ് അരുവിത്തുറ, ബിവിഎം ഹോളി ക്രോസ് കോളേജ്  ചേർപ്പുങ്കൽ, ഏറ്റുമാനൂരപ്പൻ കോളേജ് ഏറ്റുമാനൂർ, സെന്റ് തോമസ് കോളേജ് പാലാ, സെന്റ് ഡൊമിനിക്സ് കോളേജ് കാഞ്ഞിരപ്പള്ളി, സെന്റ് സ്റ്റീഫൻസ് കോളേജ്  ഉഴവൂർ, ദേവമാതാ കോളേജ് കുറവിലങ്ങാട്, മാർ ആഗസ്തീനോസ് കോളേജ് രാമപുരം എന്നീ ടീമുകൾ ടൂർണമെന്റിൽ മാറ്റുരക്കും.  


ടൂർണ്ണമെന്റ് ഉദ്‌ഘാടനം ഒക്ടോബർ 10ന് ഉച്ചകഴിഞ്ഞ് 3:30 ന് കോട്ടയം ജില്ലാ ഫുട്‍ബോൾ അസോസിയേഷൻ  സെക്രട്ടറി ലിജു ജോർജ് ഉദ്ഘാടനം നിർവ്വഹിക്കും. കോളേജ് മാനേജർ റവ:ഡോ ജോർജ് വർഗ്ഗീസ്  ഞാറക്കുന്നേൽ  അധ്യഷത വഹിക്കും.



പ്രിൻസിപ്പൽ ഡോ ജോയ് ജേക്കബ് ടൂർണ്ണമെന്റ് കോ ഓർഡിനേറ്റർ മനോജ് ചീങ്കല്ലേൽ തുടങ്ങിയവർ ആശംസകൾ അർപ്പിക്കും. ടൂർണ്ണമെന്റ് ജേതാക്കൾക്കും റണ്ണേഴ്‌സ് അപ്പിനും ജിത്തു മെമ്മോറിയൽ  എവർ റോളിങ്ങ് ട്രോഫിയും ക്യാഷ് അവാർഡും  നൽകും.


Reactions