Hot Posts

6/recent/ticker-posts

തീക്കോയി ടൗണിന് ഇനി ഹൈമാസ്റ്റ് ലൈറ്റിന്റെ പ്രകാശം



തീക്കോയി ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽപ്പെട്ട തീക്കോയി ടൗണിലെ ഹൈമാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനം ഒക്ടോബർ 14 ശനിയാഴ്ച നടക്കും.  


ആന്റോ ആന്റണി എംപി വൈകുന്നേരം 5.30 ന് ഉദ്ഘാടനം നിർവഹിക്കും. എംപിയുടെ പ്രാദേശിക വികസന ഫണ്ടിൽ ഉൾപ്പെടുത്തിയാണ് ഹൈമാസ്റ്റ് ലൈറ്റ് അനുവദിച്ചത്. 


3.87 ലക്ഷം രൂപ ഉപയോ​ഗിച്ചാണ് ലൈറ്റ് സ്ഥാപിക്കുന്നത്. 10 മീറ്റർ ഉയരത്തിലുള്ള എൽ ഇ ഡി ഹൈമാസ്റ്റ് ലൈറ്റ് ആണ്.







Reactions