Hot Posts

6/recent/ticker-posts

നിയമസാക്ഷരത സെമിനാർ സംഘടിപ്പിച്ചു




കുട്ടികളിൽ നിയമ അവബോധവും നിയമസാക്ഷരതയും ഉറപ്പുവരുത്തുന്നതിനായി പാലാ ലീഗൽ സർവീസ് സൊസൈറ്റിയും അരുവിത്തുറ സെന്റ് ജോർജ് സ്കൂളും സംയുക്തമായി നിയമസാക്ഷരത സെമിനാർ സംഘടിപ്പിച്ചു. 


പൂഞ്ഞാർ എംഎൽഎ അഡ്വക്കേറ്റ് സെബാസ്റ്റ്യൻ കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ അഡ്വക്കേറ്റ് സുമൻ സുന്ദർ രാജ് ക്ലാസുകൾ നയിച്ചു. സ്കൂൾ അസിസ്റ്റന്റ് മാനേജർ റവ: ഫാ: ജോസഫ് മൂക്കൻതോട്ടം അധ്യക്ഷത വഹിച്ചു സംസാരിച്ചു. 


അധ്യാപകൻ ബിനു സെബാസ്റ്റ്യൻ, സ്കൂൾ ഹെഡ്മാസ്റ്റർ ജോബറ്റ് തോമസ് എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.








Reactions