Hot Posts

6/recent/ticker-posts

നടി ജയപ്രദയ്ക്ക് 20 ലക്ഷം കെട്ടിവച്ചാൽ മാത്രം ജാമ്യം



ചലച്ചിത്ര നടിയും മുൻ എംപിയുമായ ജയപ്രദയുടെ തടവ് ശിക്ഷ റദ്ദാക്കാൻ വിസമ്മതിച്ച് മദ്രാസ് ഹൈക്കോടതി.  


ചെന്നൈ എഗ്‍മോർ കോടതിയാണ് കഴിഞ്ഞ ഓഗസ്റ്റില്‍  ജയപ്രദയ്ക്ക് ആറ് മാസം തടവ് ശിക്ഷ വിധിച്ചത്. തിയറ്റർ നടത്തിപ്പുമായി ബന്ധപ്പെട്ട് ജീവനക്കാരുടെ ഇഎസ്ഐ വിഹിതം അടയ്‍ക്കാത്തതിനാലാണ് ശിക്ഷ.


ചെന്നൈ എഗ്‍മോർ കോടതിയില്‍ നേരിട്ട് ഹാജരാകാനും മദ്രാസ് ഹൈക്കോടതി ജയപ്രദയോട് ആവശ്യപ്പെട്ടു. 15 ദിവസത്തിനകം 20 ലക്ഷം രൂപ കെട്ടിവച്ചാൽ ജാമ്യം നല്‍കാമെന്നും ഹൈക്കോടതി ഉത്തരവില്‍ പറയുന്നു.







Reactions