Hot Posts

6/recent/ticker-posts

ജൽ ജീവൻ മിഷൻ: ഭരണങ്ങാനത്ത് നിർവ്വഹണ നടപടികൾക്ക് തുടക്കമായി


പാലാ: എല്ലാ വീടുകളിലും കുടിവെള്ളം ഉറപ്പു വരുത്താനാകുംവിധം ജൽ ജീവൻ മിഷൻ പദ്ധതി നടപ്പിലാക്കാൻ ഭരണങ്ങാനം ഗ്രാമ പഞ്ചായത്തിൽ നിർവ്വഹണ പ്രവർത്തനങ്ങൾക്ക് തുടക്കമായതായി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലിസ്സി സണ്ണി പറഞ്ഞു. 



പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റി നടപ്പിലാക്കിയ നിർവ്വഹണ സഹായ പ്രവർത്തനങ്ങളുടെ കംപ്ലീഷൻ റിപ്പോർട്ട് പ്രോജക്ട് മാനേജർ ഡാന്റീസ് കൂനാനിക്കലിനോട് ഏറ്റുവാങ്ങി സംസാരിക്കുകയായിരുന്നു പ്രസിഡന്റ്. 



വൈസ് പ്രസിഡന്റ് വിനോദ് വേരനാനി, സെക്രട്ടറി സജിത് മാത്യൂസ്, മെമ്പർമാരായ റജി മാത്യു, ജോസുകുട്ടി അമ്പലമറ്റത്തിൽ, സുധാ ഷാജി, സോബി സേവ്യർ, പ്രോജക്ട് ഓഫീസർമാരായ എബിൻ ജോയി, ഷീബാ ബെന്നി, കോർഡിനേറ്റർ ജൂബൽ രാഹുൽ തുടങ്ങിയവർ പ്രസംഗിച്ചു.

Reactions