Hot Posts

6/recent/ticker-posts

പാലാ ന​ഗരസഭ ചെയർപേഴ്സണെ സി.പി.എം. കൗൺസിലർ കയ്യേറ്റം ചെയ്തെന്ന് ആരോപണം; ചെയർപേഴ്സൺ ആശുപത്രിയിൽ




പാലാ: ഇന്നു നടന്ന പാലാ നഗരസഭാ കൗൺസിൽ യോഗത്തിൽ അജണ്ട വായിച്ച ചെയർപേഴ്സണെതിരെ സി.പി.എം. കൗൺസിലർ ബിനു പുളിക്കകണ്ടം അദ്ധ്യക്ഷ വേദിയിലേക്ക് ചാടിക്കയറി ചെയർപേഴ്സൻ്റെ കൈയ്യിൽ ഇരുന്ന അജണ്ട പേപ്പറുകൾ പിടിച്ചുപറിച്ചെടുത്ത് വലിച്ചു കീറി ഏറിഞ്ഞ് കൈ ചുരുട്ടി ഡസ്കിലിടിച്ച് പ്രകോപനം സൃഷ്ടിച്ചതായാണ് പരാതി.



പെട്ടെന്നുണ്ടായ ബഹളത്തിൽ ദേഹാസ്വാസ്യo അനുഭവപ്പെട്ട എൽ.ഡി.എഫ് ചെയർപേഴ്സൺ ജോസിൽ ബിനോയെ പാലാ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മുൻപ് എൽ.ഡി.എഫിലെ മറ്റൊരു കൗൺസിലറെ കൗൺസിൽ യോഗത്തിൽ മർദ്ദിച്ചതും ഇതേ കൗൺസിലറാണ്.





ചെയർപേഴ്സനെ കൈയ്യേററം ചെയ്തതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.സ്ത്രീ സുരക്ഷ ഉറപ്പുവരുത്തണമെന്ന് അവർ ആവശ്യപ്പെട്ടു.




Reactions