Hot Posts

6/recent/ticker-posts

ഒക്ടോബർ 31 ന് സ്വകാര്യ ബസ് പണിമുടക്ക്


representative image

സംസ്ഥാനത്ത് ഒക്ടോബർ 31 ന് സ്വകാര്യ ബസ് ഉടമകള്‍ സൂചനാ പണിമുടക്ക് ന‌ടത്തും. ആവശ്യങ്ങൾ അം​ഗീകരിച്ചില്ലെങ്കിൽ നവംബര്‍ 21 മുതൽ അനിശ്ചിതകാലത്തേക്ക് പണി മുടക്കാനാണ് തീരുമാനം. 


നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സംസ്ഥാനത്തെ സ്വകാര്യ ബസ് ഉടമകള്‍ പണിമുടക്കിന് ആഹ്വാനം ചെയ്തിരിയ്ക്കുന്നത്. ദൂരപരിധി നോക്കാതെ എല്ലാ പെർമിറ്റുകളും പുതുക്കി നല്‍കണമെന്ന് ബസുടമകൾ ആവശ്യപ്പെടുന്നു. 


വിദ്യാർത്ഥികളുടെ യാത്രക്കൂലി വർദ്ധന, ബസുകളിൽ സീറ്റ് ബെൽറ്റും, ക്യാമറയും നിർബന്ധമാക്കിയ തീരുമാനം എന്നിവയിൽ മാറ്റം വരുത്തണമെന്നും ബസ് ഉടമകള്‍ ആവശ്യപ്പെടുന്നു. 






Reactions