Hot Posts

6/recent/ticker-posts

തലപ്പലം ​ഗ്രാമപഞ്ചായത്തിൽ SHE ക്യാമ്പയിൻ സംഘടിപ്പിച്ചു




തലപ്പലം ആയുഷ് പ്രാഥമിക ആരോഗ്യകേന്ദ്രവും തലപ്പലം ​ഗ്രാമപഞ്ചായത്തും സംയുക്തമായിട്ടാണ് ക്യാംപ് സംഘടിപിച്ചത്. തലപ്പലം ഗ്രാമപഞ്ചായത്ത് ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ശ്രീകല ആർ ഉദ്ഘാടനം ചെയ്തു. 


തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്‌ അനുപമ വിശ്വനാഥ് അധ്യക്ഷത വഹിച്ചു. യോഗത്തിൽ വൈസ് പ്രസിഡണ്ട്‌ സ്റ്റെല്ല ജോയ് സ്വാഗതം ആശംസിച്ചു.



പഞ്ചായത്ത്‌ ഭരണ സമിതിയിലെ വിവിധ കമ്മിറ്റി ചെയർമാൻമാരും ആശംസകൾ അർപ്പിച്ചു. പഞ്ചായത്ത്‌ മെമ്പർ കെ കെ ബിജു കൃതജ്ഞത അറിയിച്ചു.



Dr.അശ്വതി ചന്ദ്രൻ( M. ഓ, GHD മേലുകാവ് ) സുസ്ഥിര ആരോഗ്യ പരിപാലനം എന്ന വിഷയത്തെ അധികരിച്ചു വിശദമായി സംസാരിച്ചു. Dr. ആൻ റോസ് ടോം ക്യാമ്പ്  ഏകോപനം നടത്തി. 


Dr ഉമേഷ്‌ കുമാർ, Dr.ഡാർലി ചെറിയാൻ എന്നിവർ പങ്കെടുത്തു. സപ്പോർട്ടിങ് സ്റ്റാഫ്‌ അല്ലിമോൾ ( GHD ഈരാറ്റുപേട്ട ), വനജകുമാരി കെകെ (GHD പൂഞ്ഞാർ ) തുടങ്ങിയവരും സന്നിഹിതരായിരുന്നു. നൂറോളം പേർക്ക് ക്യാമ്പ് പ്രയോജനം ചെയ്തു.

Reactions