ബസ് ബൈക്കിലിടിച്ച് വിദ്യാർത്ഥിയ്ക്ക് പരിക്ക്


representative image

പാലാ പൊന്‍കുന്നം റോഡില്‍ കടയത്തിന് സമീപം കെഎസ്ആര്‍ടിസി ബസ് ബൈക്കിലിടിച്ച് യുവാവിന് പരിക്ക്. ചേര്‍പ്പുങ്കല്‍ സ്വദേശിയായ എഫ്രേമിന്  അപകടത്തില്‍ സാരമായി പരിക്കേറ്റു. 


രാവിലെ 11 മണിയോടെയാണ് അപകടം ഉണ്ടായത്. പാലാ പോളിടെക്‌നിക് വിദ്യാര്‍ത്ഥിയാണ് അപകടത്തിൽ പരിക്കേറ്റ എഫ്രേം.



എരുമേലിയില്‍ നിന്നും എറണാകുളത്തേയ്ക്ക് പോയ ബസിലാണ് ബൈക്കിടിച്ചത്. 



വളവ് തിരിയുന്നതിനിടെ ബൈക്ക് ബസിലേയ്ക്ക് ഇടിച്ചുകയറുകയായിരുന്നു. ബസിന്റെ പിന്‍ചക്രം ബൈക്കിന് മുകളില്‍ കയറിയാണ് നിന്നത്. എഫ്രേമിനെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


Reactions