Hot Posts

6/recent/ticker-posts

തീക്കോയി ഗ്രാമപഞ്ചായത്ത് പച്ചക്കറി തൈകൾ വിതരണം ചെയ്തു




തീക്കോയി: തീക്കോയി ഗ്രാമപഞ്ചായത്ത് 2023-24 വാർഷിക പദ്ധതി പ്രകാരം വ്യക്തിഗത ഗുണഭോക്താക്കൾക്കുള്ള പച്ചക്കറി തൈകളുടെ വിതരണം നടന്നു.  


പാവൽ, പയർ, കാബേജ്, കോളിഫ്ലവർ, വെണ്ട, പച്ചമുളക്, തക്കാളി, വഴുതന തുടങ്ങി എട്ട്  ഇനത്തിലുള്ള  41600 തൈകളാണ് വിതരണം ചെയ്യുന്നത്. 


വിതരണോൽഘാടനം പ്രസിഡന്റ്‌ കെസി ജെയിംസ് നിർവഹിച്ചു. കൃഷി ഓഫീസർ നീനു തോമസ്, ഗ്രാമപഞ്ചായത്തംഗങ്ങൾ  തുടങ്ങിയവർ പങ്കെടുത്തു.








Reactions