Hot Posts

6/recent/ticker-posts

കേരളത്തിൽ അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യത


representative image

കേരളത്തിൽ അടുത്ത അഞ്ചുദിവസം കൂടി ഇടിമിന്നലോടു കൂടിയ മഴയ്ക്കു സാധ്യതയുള്ളതായി കേന്ദ്രകാലാവസ്ഥാ വകുപ്പ് അറിയിച്ചു. തെക്ക് കിഴക്കൻ അറബിക്കടലിനും ലക്ഷദ്വീപിനും  മുകളിലായി സ്ഥിതി ചെയ്തിരുന്ന ചക്രവാതചുഴി ശക്തി പ്രാപിച്ച് അറബിക്കടലിനു മുകളിൽ ന്യൂനമർദമായി മാറി. 



അടുത്ത 24 മണിക്കൂറിൽ വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് സഞ്ചരിച്ച് ശക്തി കൂടിയ ന്യൂനമർദമാകുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 



ഒക്ടോബർ 21 ഓടെ അറബിക്കടലിനു മുകളിൽ തീവ്ര ന്യൂനമർദമായി മാറും. തെക്ക് കിഴക്കൻ ബംഗാൾ ഉൾക്കടലിനും ആൻഡമാൻ കടലിനും മുകളിലായി ചക്രവാതചുഴി സ്ഥിതിചെയ്യുന്നുണ്ട്. 



വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിക്കുന്ന ചക്രവാതചുഴി ഒക്ടോബർ 20 ഓടെ മധ്യ ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദമായി ശക്തി പ്രാപിക്കാനും സാധ്യതയുള്ളതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു. 


Reactions