Hot Posts

6/recent/ticker-posts

ശബരിമല ഡ്യൂട്ടിക്ക് പോയ ഫയർഫോഴ്‌സ് സംഘം സഞ്ചരിച്ച ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു


ശബരിമല ഡ്യൂട്ടിക്ക് ജീവനക്കാരുമായി പോയ ഫയർ ഫോഴ്‌സ് ബസിന്റെ ടയറുകൾ ഊരിത്തെറിച്ചു. പുലർച്ചെ അഞ്ചരയോടെ ആറ്റിങ്ങൽ ആലംകോട് വെയ്‌ലൂരിൽ വെച്ചാണ് അപകടം. ജീവനക്കാർ തലനാരിഴക്കാണ് രക്ഷപ്പെട്ടത്. 32 ഫയർഫോഴ്‌സ് ജീവനക്കാരാണ് അപകടസമയത്ത് ബസിലുണ്ടായിരുന്നത്.

ബസിന്റെ ഇടതുഭാഗത്തെ രണ്ട് ടയറുകളും ഊരിത്തെറിക്കുകയായിരുന്നു. ഇതിന് പിന്നാലെ 200 മീറ്ററോളം ദൂരം വാഹനം മുന്നോട്ട് പോയി. തുടർന്ന് വലിയ ശബ്ദത്തോടെ റോഡിൽ ഉരഞ്ഞ് നിൽക്കുകയായിരുന്നു.








Reactions