Hot Posts

6/recent/ticker-posts

കേരളപ്പിറവി ദിനാഘോഷങ്ങളോടനുബന്ധിച്ചു നാടൻ പാട്ടുമത്സരം നടത്തി



രാമപുരം മാർ ആഗസ്തീനോസ് കോളേജ് ആർട്സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ കേരള പ്പിറവി  ദിനാഘോഷങ്ങളോടനുബന്ധിച്ചു  കലാഭവൻ മണി ആലപിച്ച നാടൻ പാട്ടുകളുടെ മത്സരം സംഘടിപ്പിച്ചു. കലാഭവൻ മണി പാടി അനശ്വരമാക്കിയ അനവധി ഗാനങ്ങൾ  മത്സരാർത്ഥികൾ ആലപിച്ചു. 


മത്സരത്തിൽ ഗോപിക സുരേഷും അനെക്സ് സാജുവും (ബി സി എ ) ഒന്നാം സമ്മാനം കരസ്ഥമാക്കി.  


ജെറിനും സംഘവും (എം എ എച്ച്  ആർ എം) രണ്ടാം സ്ഥാനവും കാർത്തിക പി ആർ  (ബി.കോം ) മൂന്നാം സ്ഥാനവും കരസ്ഥമാക്കി. പ്രിൻസിപ്പൽ ഡോ.ജോയി ജേക്കബ് സമ്മാനങ്ങൾ വിതരണം ചെയ്തു. 


സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ സുമേഷ് സി.എൻ, ഷീബ തോമസ്, കോളേജ്  ചെയർമാൻ ആശിഷ്  ബെന്നി, ആർട്സ്  ക്ലബ് സെക്രട്ടറി റിച്ചാർഡ് കുര്യൻ, റിയ അൽഫോൻസാ ബിജു തുടങ്ങിയവർ നേതൃത്വം നൽകി.



Reactions