Hot Posts

6/recent/ticker-posts

"കേന്ദ്രം അനുവദിച്ചാലും സില്‍വര്‍ലൈന്‍ നടപ്പാക്കാന്‍ കേരള ജനത സമ്മതിക്കില്ല"


കോട്ടയം: കേന്ദ്രം അനുമതി കൊടുത്താലും ജനങ്ങള്‍ സില്‍വര്‍ലൈന്‍ പദ്ധതി അംഗീകരിക്കില്ലെന്ന് കേരള കോണ്‍ഗ്രസ് ഉന്നതാധികാര സമിതി അംഗം വി.ജെ ലാലി പറഞ്ഞു. കേന്ദ്ര റെയില്‍വേ മന്ത്രാലയം സില്‍വര്‍ലൈന്‍ നടപ്പിലാക്കുന്നതിന്‍റെ ഭാഗമായുള്ള നിലപാടില്‍ പ്രതിഷേധിച്ചു ചങ്ങനാശേരി റെയില്‍വേസ്റ്റേഷന് മുൻപിൽ നടത്തിയ ധര്‍ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.


സില്‍വര്‍ലൈന്‍ വിരുദ്ധ ജനകീയ സമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറ അധ്യക്ഷത വഹിച്ചു. ജില്ലാ രക്ഷാധികാരി മിനി കെ.ഫിലിപ്പ്, റോസ്‌ലിന്‍ ഫിലിപ്പ്, അപ്പിച്ചന്‍ എഴുത്തുപള്ളി, ദേവസ്യാച്ചന്‍ പുന്നമൂട്ടില്‍, സെലിന്‍ ബാബു, ലിജി ബാബു, ചെറിയാന്‍ കണ്ണമ്ബള്ളി, എ.ജി അജയകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.








Reactions