Hot Posts

6/recent/ticker-posts

പാലാ നഗരസഭ കൗണ്‍സിലിൽ നാടകീയ സംഭവങ്ങള്‍: തറയിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍


പാലാ: നവകേരള സദസ്സിനായി പാലാ മുനിസിപ്പല്‍ സ്റ്റേഡിയം വിട്ടു കൊടുത്ത നഗരസഭാധികാരികളുടെ നടപടിയില്‍ യുഡിഎഫ് പ്രതിഷേധം. ന​ഗരസഭാ കൗൺസിൽ യോ​ഗത്തിൽ യുഡിഎഫ് അം​ഗങ്ങൾ നടുത്തളത്തിലിറങ്ങി സമരം നടത്തി. നഗരസഭയിലെ കൗണ്‍സില്‍ യോഗത്തില്‍ അരങ്ങേറുന്നത് നാടകീയ സംഭവങ്ങള്‍. 


പരിപാടിയ്ക്കായി സ്റ്റേഡിയം വിട്ടുനല്കുന്നത്, സ്റ്റേഡിയത്തിന്റെ തകര്‍ച്ചയ്ക്ക് ഇടവരുത്തുമെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്. പ്രതിപക്ഷ നേതാവ് സതീഷ് ചൊള്ളാനി, കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രിന്‍സ് വി.സി എന്നിവരുടെ നേതൃത്വത്തില്‍ പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. 







പിന്നീട് ഇവര്‍ തറയിൽ കുത്തിയിരുന്ന് പ്രതിഷേധ മുദ്രാവാക്യം വിളി തുടര്‍ന്നു. അതേസമയം പ്രതിഷേധത്തെ അവഗണിച്ച് ചെയര്‍പേഴ്‌സണ്‍ കൗണ്‍സില്‍ യോഗം തുടരുകയായിരുന്നു. 



Reactions