Hot Posts

6/recent/ticker-posts

രാമപുരം മാർ ആഗസ്തീനോസ് കോളേജിന് 8 പിജി റാങ്കുകൾ


പാലാ: 2023 എം.ജി യൂണിവേഴ്സിറ്റി ബിരുദാനന്തര ബിരുദ പരീക്ഷയിൽ രാമപുരം മാർ ആഗസ്തീനോസ് കോളേജ് വിദ്യാർത്ഥികൾ 8 റാങ്കുകൾ  കരസ്ഥമാക്കി. സാന്ദ്ര സണ്ണി എം.എ.എച്ച്.ആർ.എം ഒന്നാം റാങ്ക്, മരിയ സിബി  എം.എ.എച്ച്.ആർ.എം നാലാം റാങ്ക്, ദീപാ ജോർജ് എം.എസ്.സി കംപ്യൂട്ടർ സയൻസ് നാലാം റാങ്ക്, ദേവീകൃഷ്ണ.പി എം.എ.എച്ച്.ആർ.എം ഏഴാം റാങ്ക്, 


ജോസഫ് റോജി ജോസഫ് എം.എസ്.സി കംപ്യൂട്ടർ സയൻസ്  ഏഴാം റാങ്ക്, ജോബിൻ കെ.ജെയിംസ്  എം.എസ്.സി ഇലക്ട്രോണിക്സ് ഒൻപതാം റാങ്ക്, അർച്ചന.എം എം.എസ്.സി കംപ്യൂട്ടർ സയൻസ് ഒൻപതാം റാങ്ക്, പ്രീതിക സുരേഷ് എം.എ.എച്ച്.ആർ.എം പത്താം റാങ്ക് എന്നിവ കരസ്ഥമാക്കി.





വിജയികളെ കോളേജ് മാനേജർ റവ.ഡോ.ജോർജ് വർഗീസ് ഞാറക്കുന്നേൽ, പ്രിൻസിപ്പൽ ഡോ.ജോയ് ജേക്കബ്, പിറ്റിഎ പ്രസിഡന്റ് ജിമ്മി  ആലനോലിക്കൽ, വൈസ് പ്രിൻസിപ്പൽമാരായ ഫാ.ജോസഫ് ആലഞ്ചേരിൽ, സിജി ജേക്കബ്, ഡിപ്പാർട്ടമെന്റ് മേധാവികളായ പ്രകാശ് ജോസഫ്, അഭിലാഷ് വി, ലിൻസി ആന്റണി, അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ രാജീവ് ജോസഫ് തുടങ്ങിയവർ അഭിനന്ദിച്ചു. 


Reactions