Hot Posts

6/recent/ticker-posts

റോബിന്‍ ഗാന്ധിപുരം ആര്‍.ടി.ഒ ഓഫീസിൽ: യാത്രക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധം


കോയമ്പത്തൂര്‍: റോബിന്‍ ബസിനെതിരായ നടപടികള്‍ തമിഴ്‌നാട്ടിലും തുടരുന്നു. രേഖകള്‍ പരിശോധിക്കാന്‍ റോബിന്‍ ബസിനെ തമിഴ്‌നാട് എം.വി.ഡി തടഞ്ഞു. തുടര്‍ന്ന് ഗാന്ധിപുരം ആര്‍.ടി.ഒ ഓഫീസിലേക്ക് വാഹനം എത്തിക്കാന്‍ നിര്‍ദേശം നല്‍കി. നിര്‍ദേശ പ്രകാരം ബസ് ആര്‍.ടി.ഒ ഓഫീസിൽ എത്തിച്ചു.


എന്നാൽ, കേരള സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടാണ് ഈ നടപടിയെന്ന് ബസുടമ ഗിരീഷ് ആരോപിച്ചു. ശനിയാഴ്ച രേഖകള്‍ പരിശോധിച്ച് ടാക്‌സ് അടച്ചതാണെന്നും ഗിരീഷ് വ്യക്തമാക്കി.




വിഷയത്തില്‍ യാത്രക്കാര്‍ക്കിടയിലും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. വാഹനം കസ്റ്റഡിയിലെടുക്കാനുള്ള നീക്കമാണ് നടക്കുന്നത്. യാത്രക്കാര്‍ക്ക്, പകരം യാത്രാസൗകര്യം ഒരുക്കി മാത്രമേ വാഹനം കസ്റ്റഡിയിലെടുക്കാന്‍ നിയമമുള്ളുവെന്നും നിയമവിധേയമല്ലാതെ ഒരു നടപടികളും സ്വീകരിക്കാന്‍ അനുവദിക്കില്ലെന്നും ഗിരീഷ് പറഞ്ഞു.


Reactions