Hot Posts

6/recent/ticker-posts

റോബിൻ പുറത്തിറങ്ങി! തിരികെ കേരളത്തിലേക്ക്

റോബിൻ പുറത്തിറങ്ങി! തിരികെ കേരളത്തിലേക്ക് തമിഴ്നാട് ആർ ടി ഒ യുടെ കസ്റ്റഡിയിൽ ആയിരുന്ന റോബിൻ ബസ് ഉടമ ​ഗിരീഷിന് തിരികെ ലഭിച്ചു. രേഖകൾ തമിഴ്നാട് ​ഗ​താ​ഗത വകുപ്പ് ഉദ്യോ​ഗസ്ഥർ പരിശോദിച്ചു കൃത്യമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ബസ് വിട്ടുനൽകിയതെന്ന് റോബിൻ ​ഗിരീഷ് പറഞ്ഞു. 




ആർ ടി ഓ അനുഭാവപൂർവ്വമായ നിലപാടാണ് സ്വീകരിച്ചതെന്നും ബസിന്റെ രേഖകൾ പരിശോധിച്ചതിൽ റോബിൻ ബസ് അതിർത്തി കടന്നത് തികച്ചും നിയമപരമായി തന്നെയാണെന്ന് അദ്ദേ​ഹത്തിന് ബോധ്യമായെന്നും റോബിൻ ​ഗിരീഷ് പറഞ്ഞു. ഇന്നലെ യാത്രക്കാരെ വാളയാറിലെത്തിച്ച വണ്ടിക്കൂലി ആവശ്യപ്പെട്ട മറ്റ് ഉദ്യോ​ഗസ്ഥരെ ആർ ടി ഒ തടഞ്ഞു. ബസ് ഉടമ ​ഗിരീഷ് ബേബിക്ക് ഹസ്തദാനവും ചെയ്താണ് വിട്ടയച്ചത്. നിലവിലുള്ള ബോർഡർ ടാക്സ് മാത്രമാണ് റോബിൻ ബസിനോടും ഈടാക്കിയത്. ബസ് ഉടൻ കേരളത്തിലേക്ക് തിരിക്കും.



Reactions