Hot Posts

6/recent/ticker-posts

മേലുകാവിലെ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തൻ മരിച്ചു



ഈരാറ്റുപേട്ട: കോട്ടയം മേലുകാവിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന മിനി ബസ് തോട്ടിലേക്ക് മറിഞ്ഞ് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന അയ്യപ്പഭക്തനാണ് മരിച്ചത്. പോണ്ടിച്ചേരി സ്വദേശി ആർ അറുമുഖൻ (47) ആണ് മരിച്ചത്.  

നിയന്ത്രണം വിട്ട വാഹനം തോട്ടിലേക്ക് മറിയുകയായിരുന്നു. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന അയ്യപ്പഭക്തരാണ് വാഹനത്തിൽ ഉണ്ടായിരുന്നത്.  

ഈരാറ്റുപേട്ട തൊടുപുഴ റോഡ് ചാലമറ്റത്തിൽ സമീപം ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു അപകടം. പോണ്ടിച്ചേരിയിൽ നിന്നും ശബരിമലയിലേക്ക് പോവുകയായിരുന്ന 27 അയ്യപ്പഭക്തരാണ് വാഹനത്തിനുള്ളിൽ ഉണ്ടായിരുന്നത്. 

മേലുകാവ് എസ് എച്ച് രഞ്ജിത്ത് ശ്രീനിവാസ്, ഈരാറ്റുപേട്ട ഫയർഫോഴ്സ്, നാട്ടുകാർ എന്നിവരുടെ നേതൃത്വത്തിൽ പരിക്കേറ്റവരെ ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 


Reactions