Hot Posts

6/recent/ticker-posts

നാളെ സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്



കോട്ടയം: കാലിക്കറ്റ് സർവകലാശാല സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ നാളെ സംസ്ഥാന വ്യാപക പഠിപ്പുമുടക്കിന് ആഹ്വാനം ചെയ്ത് എഐഎസ്എഫ്. ചാൻസലറുടെ സംഘപരിവാർ അനുകൂല നയത്തിൽ പ്രതിഷേധിച്ച് നാളെ ( 19-12-2023) സംസ്ഥാന വ്യാപകമായി പഠിപ്പ് മുടക്കി പ്രതിഷേധിക്കുമെന്നും എഐഎസ്എഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനം ചെയ്തു. 

സർവകലാശാലകളെ സംഘപരിവാർ കേന്ദ്രങ്ങളാക്കാനുള്ള ചാൻസലറുടെ നീക്കത്തിനെതിരെ കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽ ചാൻസലർ പങ്കെടുക്കുന്ന സെമിനാർ വേദിയിലേക്ക് എഐഎസ്എഫ് സംഘടിപ്പിച്ച മാർച്ചിനു നേരെ പോലീസ് ലാത്തിച്ചാർജ് നടത്തിയിരുന്നു. പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.



Reactions