Hot Posts

6/recent/ticker-posts

ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ ഇന്ന് ഉച്ച മുതൽ ഗതാഗത നിരോധനം



ആലപ്പുഴ: ഇന്ന് (ഡിസംബർ 15) ഉച്ചയ്ക്ക് ഒരു മണി മുതൽ രാത്രി 9 മണി വരെ ആലപ്പുഴ - ചങ്ങനാശ്ശേരി റോഡിൽ മങ്കൊമ്പ് ജംഗ്ഷനും കൈതവനയ്ക്കും ഇടയിൽ ഗതാഗതം നിരോധിച്ചു.  

നെടുമുടിയിൽ നടക്കുന്ന നവകേരള സദസിൽ പങ്കെടുക്കേണ്ടവ ഒഴികെ ചങ്ങനാശ്ശേരിയിൽ നിന്ന് വരുന്ന വാഹനങ്ങൾ മങ്കൊമ്പ് ജംഗ്ഷനിൽ നിന്ന് ചമ്പക്കുളം, കഞ്ഞിപ്പാടം, വളഞ്ഞവഴി വഴിയും ആലപ്പുഴയിൽ നിന്നുള്ള വാഹനങ്ങൾ പുന്നപ്ര വളഞ്ഞവഴി, ചമ്പക്കുളം, മങ്കൊമ്പ് വഴി പോകണമെന്ന് നെടുമുടി പോലീസ് അറിയിച്ചു.




Reactions