Hot Posts

6/recent/ticker-posts

മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ തുറക്കും



കോട്ടയം: നീരൊക്ക് വര്‍ധിച്ച് ജലനിരപ്പ് ഉയര്‍ന്നതോടെ മുല്ലപ്പെരിയാര്‍ അണക്കെട്ട് നാളെ (ഡിസംബർ 19) തുറക്കും. ജലനിരപ്പ് 137.5 അടിയില്‍ എത്തിയതോടെ നാളെ രാവിലെ പത്തുമണി മുതല്‍ ഷട്ടറുകള്‍ ഘട്ടംഘട്ടമായി തുറന്ന് വെള്ളം പുറത്തേയ്ക്ക് ഒഴുക്കാൻ തീരുമാനിച്ചത്. 

സെക്കന്‍ഡില്‍ പരമാവധി 10000 ക്യൂമെക്‌സ് വെള്ളം പുറത്തേയ്ക്ക് ഒഴുക്കിവിടുമെന്ന് തമിഴ്‌നാട് കേരളത്തെ അറിയിച്ചു. പെരിയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അതേസമയം പരിഭ്രാന്തിയുടെ ആവശ്യമില്ലെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി.

142 അടിയാണ് അണക്കെട്ടിന്റെ പരമാവധി സംഭരണശേഷി. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളില്‍ കഴിഞ്ഞദിവസങ്ങളില്‍ ശക്തമായ മഴയാണ് പെയ്തത്. ഇതേത്തുടര്‍ന്ന് ഡാമിലേക്കുള്ള നീരൊഴുക്ക് വര്‍ധിച്ചിട്ടുണ്ട്. വൃഷ്ടിപ്രദേശങ്ങളില്‍ ഉച്ചയോടെ മഴ കുറഞ്ഞത് ആശ്വാസം നല്‍കുന്നുണ്ട്. 


Reactions