Hot Posts

6/recent/ticker-posts

‘കെഎസ്ആർടിസി’ ഇനി കേരളത്തിനു മാത്രമല്ല; കർണാടകയ്ക്കും ഉപയോഗിക്കാമെന്ന് മദ്രാസ് ഹൈക്കോടതി



കെഎസ്ആര്‍ടിസിയുടെ പേരിനെ ചൊല്ലി കേരളവും കര്‍ണാടകയും തമ്മില്‍ വര്‍ഷങ്ങളായി തുടരുന്ന നിയമപേരാട്ടത്തില്‍ കര്‍ണാടകത്തിന് നേട്ടം. കെഎസ്ആര്‍ടിസി എന്ന പേര് കര്‍ണാടകം ഉപയോഗിക്കുന്നതിനെതിരെ കേരളാ റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ നല്‍കിയ ഹര്‍ജി മദ്രാസ് ഹൈക്കോടതി തള്ളി. 

ട്രേഡ് മാര്‍ക്ക് റജിസ്ട്രി തങ്ങള്‍ക്കു മാത്രമാണ് കെഎസ്ആര്‍ടിസി എന്ന് ഉപയോഗിക്കാന്‍ അനുമതി നല്‍കിയിരിക്കുന്നതെന്നും മറ്റാര്‍ക്കും ആ പേര് ഉപയോഗിക്കാനാവില്ലെന്നും കേരളം അവകാശവാദം ഉന്നയിച്ചതോടെയാണ് നിയമപോരാട്ടത്തിലേക്കു കടന്നത്. തുടര്‍ന്ന് കര്‍ണാടക, ചെന്നൈയിലെ ഇന്റലക്ച്വല്‍ പ്രോപ്പര്‍ട്ടി അപ്പലേറ്റ് ബോര്‍ഡിനെ സമീപിച്ചു. പിന്നീട് ബോര്‍ഡ് തന്നെ ഇല്ലാതായതോടെ കേസ് മദ്രാസ് ഹൈക്കോടതിയില്‍ എത്തുകയായിരുന്നു.

1973ല്‍ തിരുവിതാംകൂര്‍ രാജകുടുംബമാണ് പൊതുഗതാഗതം തുടങ്ങിയത്. സംസ്ഥാന രൂപീകരണത്തിനുശേഷം 1965ല്‍ കെഎസ്ആര്‍ടിസിയായി. കര്‍ണാടകയാകട്ടെ 1973ലാണ് കെഎസ്ആര്‍ടിസിയെന്ന ചുരുക്കെഴുത്ത് ഉപയോഗിച്ച് തുടങ്ങിയത്.


Reactions