Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് നാളെ രാത്രി പെട്രോൾ പമ്പുകൾ അടച്ചിടും



പുതുവത്സരത്തോടനുബന്ധിച്ച് സംസ്ഥാനത്ത് നാളെ (ഡിസംബർ 31) വൈകിട്ട് മുതൽ ജനുവരി 1 ന് രാവിലെ വരെ പെട്രോൾ പമ്പുകൾ അടച്ചിട്ട് പ്രതിഷേധിക്കും. രാത്രി എട്ട് മണി മുതൽ മറ്റന്നാൾ ആറ് മണി വരെ അടച്ചിടാനാണ് തീരുമാനം. 

പെട്രോൾ പമ്പ് ജീവനക്കാർക്ക് നേരെയുളള അതിക്രമങ്ങൾ മുൻനിർത്തിയാണ് തീരുമാനം. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്‌സ് അസോസിയേഷനാണ് പ്രതിഷേധിക്കുന്നത്. 

ജീവനക്കാർക്കെതിരായ അതിക്രമങ്ങളിൽ സർക്കാർ നടപടിയെടുത്തില്ലെങ്കിൽ പ്രതിഷേധം തുടരാനാണ് അസോസിയേഷന്റെ തീരുമാനം.


Reactions