Hot Posts

6/recent/ticker-posts

ചാഴിക്കാടനെ അപമാനിച്ചതല്ല, കാര്യം പറഞ്ഞു; അദ്ദേഹവും താനും തമ്മിൽ ഒരു പ്രശ്‌നവുമില്ല: മുഖ്യമന്ത്രി



കോട്ടയം: പാലായില്‍ നടന്ന നവകേരള സദസ്സ് വേദിയില്‍വെച്ച് കോട്ടയം എംപി തോമസ് ചാഴിക്കാടനെ തിരുത്തിയതുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പ്രതികരിച്ചു. ഇന്നത്തെ (ഡിസംബർ 15) നവകേരള സദസ്സ് യാത്രയ്ക്ക് മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആരേയും അപമാനിക്കലോ ആരേയും ബഹുമാനിക്കലോ അല്ല ഉണ്ടായത്. കാര്യങ്ങള്‍ വിശദമായി പറയുകയാണുണ്ടായത്. നാട്ടുകാരോട് കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ട്. കോട്ടയം എംപി എല്ലാ പരിപാടിയിലും ഉണ്ടായിരുന്നു. ഒരു പ്രശ്‌നവും അദ്ദേഹവും താനും തമ്മിലില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കുകയുണ്ടായി.

നവംബര്‍ 18 ന് ആരംഭിച്ച നവകേരള യാത്ര പതിനൊന്നാമത്തെ ജില്ലയിലാണ് ഇന്നലെ കടന്നത്. വലിയ ജനമുന്നേറ്റമായി നവകേരള സദസ്സ് മാറിയിരിക്കുന്നു. ഓരോ മണ്ഡല കേന്ദ്രങ്ങളിലും നേരിട്ടെത്തുന്ന ജനാവലി മാത്രമല്ല, വഴിയോരങ്ങളിലാകെ കാത്തുനിന്ന് അഭിവാദ്യം ചെയ്യുന്ന ആയിരങ്ങള്‍ ഇതില്‍ പങ്കാളികളാവുകയാണെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.


Reactions