Hot Posts

6/recent/ticker-posts

നവകേരള സദസ്സ്; പാലായിൽ ഒരുക്കങ്ങൾ പൂർത്തിയായി


പാലാ: ചരിത്രത്തിലാദ്ധ്യമായി മന്ത്രിസഭ ഒന്നാകെ ജനങ്ങളുമായി നേരിട്ട് സംവദിക്കുന്ന നവകേരള സദസ്സിനായുള്ള ഒരുക്കങ്ങൾ പാലായിൽ പൂർത്തിയായിക്കഴിഞ്ഞു.
വിവിധ സർക്കാർ വകുപ്പുകൾ ഇതിനായുള്ള എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കി. ചൊവ്വ വൈകുന്നേരം 5 മണിക്കാണ്  നഗരസഭാ സ്റ്റേഡിയത്തിൽ നവകേരള സദസ്സ് നടക്കുക.


ഇതിനായി 26000 ച .അടി വിസ്തീർണ്ണമുള്ള പന്തൽ ഒരുങ്ങി കഴിഞ്ഞു'10000 പേരെ ഉൾക്കൊള്ളാവുന്ന സജ്ജീകരണങ്ങളാണ് ഇവിടെ നടത്തിയിരിക്കുന്നത്. നിവേദനങ്ങൾ രണ്ടു മണി മുതൽ
സ്വീകരിക്കും. ഇതിനായി 25 കൗണ്ടറുകൾ ക്രമീകരിച്ചു കഴിഞ്ഞു.

സ്ത്രീകൾ, വയോജനങ്ങൾ, അംഗ പരിമിതർ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകളും ഇരിപ്പിട സ്വകര്യങ്ങളും ഉണ്ടാകും. നിവേദനങ്ങളും പരാതികളും തയ്യാറാക്കി നൽകുന്നതിന് എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡസ്കുകളും ആരംഭിച്ചിട്ടുണ്ട്. 4 മണി മുതൽ വേദിയിൽ കലാപരിപാടികൾ അവതരിപ്പിക്കും.


ഒരോ ബൂത്തുകളിൽ നിന്നും എത്തുന്നതിനും തിരികെ പോകുന്നതിനും പ്രത്യേക വാഹന സൗകര്യം ഏർപ്പെടുത്തി കഴിഞ്ഞിട്ടുണ്ട്.
ആരോഗ്യ വകുപ്പ് വൈദ്യസഹായ കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്.
പങ്കെടുക്കുന്ന ഏവർക്കും ലഘുഭക്ഷണവും സംഘാടക സമിതി ഒരുക്കിയിട്ടുണ്ട്.

Reactions