Hot Posts

6/recent/ticker-posts

സെന്റ്.തോമസ് കോളേജിൽ ലോക മണ്ണ് ദിനാചരണ ക്ലാസ് നടത്തി



പാലാ: സെന്റ്.തോമസ് കോളേജിലെ നാഷണൽ സർവ്വീസ് സ്കീമിന്റേയും ഭൂമിത്രസേനാ ക്ലബ്ബിന്റേയും ലയൺസ് ക്ലബ്‌ ഓഫ് അരുവിത്തുറയുടേയും സംയുക്താഭിമുഖ്യത്തിൽ ബിരുദ വിദ്യാർത്ഥികൾക്കായി മണ്ണിന്റെ ആരോഗ്യ പരിപാലനം എന്ന വിഷയത്തിൽ ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318B- ലെ യൂത്ത് എംപവർമെന്റ് പ്രോഗ്രാമിന്റെ ഭാഗമായി അവബോധ ക്ലാസ്സ് സംഘടിപ്പിച്ചു. 

കോളേജ് പ്രിൻസിപ്പാൾ പ്രൊഫ.ഡോ.ജയിംസ് ജോൺ അധ്യക്ഷനായ പരിപാടി പ്രിൻസിപ്പൽ അഗ്രിക്കൾച്ചറൽ ഓഫീസ് ഡെപ്യൂട്ടി ഡയറക്ടർ ഷേർളി സഖറിയാസ് ഉദ്ഘാടനം ചെയ്യുകയും ക്ലാസ് നയിക്കുകയും ചെയ്തു. 

ലയൺസ് ജില്ലാ ചീഫ് പ്രോജക്റ്റ് കോ- ഓർഡിനേറ്റർ സിബി മാത്യു പ്ലാത്തോട്ടം മുഖ്യപ്രഭാഷണം നടത്തി. പ്രോഗ്രാം ഓഫീസേഴ്സ് ആയ ഡോ.ജയേഷ് ആന്റണി സ്വാഗതവും പ്രൊഫ.റോബേഴ്സ് തോമസ് നന്ദിയും അറിയിച്ചു.


Reactions