Hot Posts

6/recent/ticker-posts

തീക്കോയി മാര്‍മല അരുവിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി



തീക്കോയി മാര്‍മല അരുവിയില്‍ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തമിഴ്‌നാട് കോയമ്പത്തൂര്‍ സ്വദേശി മനോജ് (22) ആണ് മരിച്ചത്. ഉച്ചയോടെ 9 പേരടങ്ങുന്ന സംഘമാണ് ഇവിടെയെത്തിയത്. അരുവിയിലെ ആഴമേറിയ കയത്തില്‍ അകപ്പെട്ടാണ് മരണം. 

ഈരാറ്റുപേട്ടയില്‍ നിന്നും ഫയര്‍ഫോഴ്‌സും ടീം എമര്‍ജന്‍സി, നന്‍മക്കൂട്ടം പ്രവര്‍ത്തകരും സ്ഥലത്തെത്തി നടത്തിയ തെരച്ചലിലാണ് മൃതദേഹം കണ്ടെടുത്തത്. ടീം എമര്‍ജന്‍സി അഷ്‌റഫ് കുട്ടിയാണ് മൃതദേഹം കണ്ടെടുത്തത്.

കോയമ്പത്തൂര്‍ പെരിയസ്വാമിയുടെ മകനാണ് മനോജ്കുമാര്‍. 9 പേരും കോയമ്പത്തൂരിൽ ഒരു കമ്പനിയിലെ ജീവനക്കാരാണ്. 6 പുരുഷന്‍മാരും 3 സ്ത്രീകളുമാണ് ഉണ്ടായിരുന്നത്. മൃതദേഹം ഈരാറ്റുപേട്ടയിലെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.


Reactions