Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് ജനകീയാസൂത്രണം 2024- 25 വികസന സെമിനാര്‍ നടന്നു



ഈരാറ്റുപേട്ട: ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷികപദ്ധതി 2024- 25 കരട് പദ്ധതി അവതരിപ്പിച്ചുകൊണ്ട് വികസന സെമിനാര്‍ നടന്നു. ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കുര്യന്‍ നെല്ലുവേലില്‍ അദ്ധ്യക്ഷത വഹിച്ച യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല.ആര്‍ ഉദ്ഘാടനം ചെയ്തു.




ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിന്റെ കരട് പദ്ധതി രേഖ അസിസ്റ്റന്റ് പ്ലാന്‍ കോര്‍ഡിനേറ്റര്‍ റോസ്മി ജോസ് അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാരായ ബിജു സോമന്‍, ഗീതാ നോബിള്‍, ബ്ലോക്ക് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മേഴ്സി മാത്യൂ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ അജിത്കുമാര്‍.ബി,ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ മറിയാമ്മ ഫെര്‍ണ്ണാണ്ടസ്, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ ഓമന ഗോപാലന്‍, മിനിസാവിയോ, കുഞ്ഞുമോന്‍ കെ.കെ, ജോസഫ് ജോര്‍ജ്, ജെറ്റോ ജോസ്, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാര്‍ വര്‍ക്കിംഗ് ഗ്രൂപ്പ് അംഗങ്ങള്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ എന്നിവര്‍ സെമിനാറില്‍ പങ്കെടുത്തു.

Reactions