Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ട - വാഗമൺ റോഡിൽ കാർ തലകീഴായി മറിഞ്ഞു



ഈരാറ്റുപേട്ട - വാഗമൺ റോഡിൽ വേലുത്തുശേരിയിൽ കാർ തലകീഴായി മറിഞ്ഞ് അപകടം. ഇന്ന് (ശനിയാഴ്ച) ഉച്ചയ്ക്ക് 12 മണി യോടെയാണ്  അപകടമുണ്ടായത്. എതിരെ വന്ന കാറിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോൾ വാഗമണ്ണിൽ നിന്നും വരികയായിരുന്ന കാർ റോഡിൽ തലകീഴായി മറിയുകയായിരുന്നു.

എറണാകുളം സ്വദേശി പ്രദീപും ഭാര്യയും കുഞ്ഞുമാണ് മറിഞ്ഞ വാഹനത്തിലുണ്ടായിരുന്നത്. അപകടത്തിൽ ആർക്കും പരിക്കില്ല. വാഹനത്തിന്റെ ചില്ലുകൾ തകർന്നെങ്കിലും കുട്ടിയടക്കം പരിക്കേൽക്കാതെ രക്ഷപെട്ടു. 



നാട്ടുകാരുടെ സഹായത്തോടെ ഇവർ വാഹനത്തിൽ നിന്നും പുറത്തിറങ്ങി. ഈരാറ്റുപേട്ടയിൽ നിന്നുമെത്തിയ ഫയർഫോഴ്സ് സംഘം വാഹനം റോഡിൽ നിന്നു നീക്കുകയും റോഡിലെ ചില്ലുകൾ മാറ്റുകയും ചെയ്തു. 


Reactions