Hot Posts

6/recent/ticker-posts

അറക്കുളം ഉപജില്ലാ ശാസ്ത്ര രംഗം ശില്പശാല നടന്നു



അറക്കുളം: ഉപജില്ലാ ശാസ്ത്ര രംഗം ക്ലബിന്റെ ആഭിമുഖ്യത്തിൽ മുട്ടം ജി.എച്ച്.എസ്. സ്കൂളിൽ ശില്പശാല നടത്തി. എ.ഇ.ഒ. നജീബ് കെ.എ ഉദ്ഘാടനം ചെയ്തു. കൺവീനർ ഷാജി മാത്യു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ സിന്ധു പി.എസ്, ഹെഡ് മാസ്റ്റർ ബിജു സ്കറിയ, ബിന്ദു മോൾ എം.ജി എന്നിവർ പ്രസംഗിച്ചു. 




വിവിധ വിഷയങ്ങളിൽ റോയ്.ജെ.കല്ലറങ്ങാട്ട്, നിസ മുഹമ്മദ്, ജയശ്രീ, ജലാലുദീൻ, ബിൻസി കെ.എ എന്നിവർ ക്ലാസുകൾ നയിച്ചു. ഉപജില്ലയിലെ വിവിധ സ്കൂളുകളിൽ നിന്നായി 24 യു.പി, എച്ച്.എസ് കുട്ടികളെ റവന്യൂ ജില്ലാ ശില്പശാലയിലേക്ക് തെരഞ്ഞെടുത്തു. സമാപന യോഗത്തിൽ സമ്മാനങ്ങളും സാക്ഷ്യപത്രങ്ങളും വിതരണം ചെയ്തു.

Reactions