Hot Posts

6/recent/ticker-posts

ഡൽഹിയിൽ നടക്കാൻ പോകുന്ന എൽ.ഡി.എഫ് സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ച് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി



ഞീഴൂർ: കേന്ദ്ര സർക്കാരിന്റെ സംസ്ഥാന വിരുദ്ധ നിലപാടുകൾക്കെതിരെ ഫ്രെബ്രുവരി 8 ന് രാവിലെ 11 മണിക്ക് കേരളാ മുഖ്യമന്ത്രി പിണറായി വിജയനും എൽ.ഡി.എഫ് മുഴുവൻ എം.എൽ.എ മാരേയും എം.പിമാരേയും പങ്കെടുപ്പിച്ചു കൊണ്ട് ഡൽഹിയിൽ നടക്കുന്ന സമരത്തിന് ഐകൃദാർഡ്യം പ്രഖ്യാപിച്ചുകൊണ്ട് അന്ന് വൈകുന്നേരം 4 മണി മുതൽ 6 മണി വരെ ബഹുജന സദസ് നടത്തുവാൻ എൽ.ഡി.എഫ് ഞീഴൂർ പഞ്ചായത്ത് കമ്മറ്റി തീരുമാനിച്ചു. അതിന് മുന്നോടിയായി എൽ.ഡി.എഫ് പഞ്ചായത്ത് തല ശിൽപ്പശാല സി.പി.എം ഓഫീസ് ഓഡിറ്റോറിയത്തിൽ നടത്തി. 


സി.പി.ഐ മണ്ഡലം സെക്രട്ടറിയേറ്റ് അംഗം സി.കെ മോഹനന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ശിൽപ്പശാല കേരളാ കോൺഗ്രസ് ഉന്നതാധികാരി സമതി അംഗം സഖറിയാസ് കുതിരവേലി ഉത്ഘാടനം ചെയ്തു. സി.പി.എം ജില്ലാ കമ്മറ്റിയംഗം പി.വി സുനിൽ സംഘടനാ പ്രവർത്തനങ്ങൾ റിപ്പോർട്ടിംങ്ങ് നടത്തി. 



സി.പി.എം ഏരിയാ സെക്രട്ടറി കെ ജയകൃഷ്ണൻ എൽ.ഡി.എഫ് കൺവീനർ സന്തോഷ് കുഴിവേലിൽ, പി.ജി ത്രിഗുണ സെൻ, പഞ്ചായത്ത് പ്രസിഡന്റ് ശ്രീകലാ ദിലീപ്, പി.അർ സുഷമ, ലോക്കൽ സെക്രട്ടറി ജയിംസ് ഉതുപ്പാൻ, കെ.പി ദേവദാസ്, കേരളാ കോൺഗ്രസ് നേതാക്കളായ ജോർജ് ഐക്കരേട്ട്, ജോർജ് കൂവേലിൽ, ജോൺസൺ കൊട്ടുകാപള്ളി, തോമസ് പനയ്ക്കൻ, ബിജോയ് വാക്കാട് തുടങ്ങിയവർ പ്രസംഗിച്ചു. 

Reactions