Hot Posts

6/recent/ticker-posts

13 വയസുകാരിയെ കാണാതായി; അന്വേഷണം ആരംഭിച്ച് പൊലീസ്



കോതമംഗലം ഇഞ്ചൂരില്‍ നിന്ന് 13 വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വൈകീട്ട് 3.30ഓടെയാണ് കുട്ടിയെ കാണാതായത്. ഇഞ്ചൂര്‍ സ്വദേശിയായ പ്രേംകുമാറിന്റെ മകള്‍ അളകനന്ദയെയാണ് കാണാതായത്. 

വീടിനടുത്തുള്ള സ്കൂളിലെ വാര്‍ഷികാഘോഷം കാണാൻ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു. കാണാതാകുന്ന സമയത്ത് പിങ്ക് നിറമുള്ള ഉടുപ്പാണ് കുട്ടി ധരിച്ചിരുന്നത്. 







സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു. 

കോതമംഗലം പൊലീസ് സ്റ്റേഷൻ നമ്പർ - 0485 2862328
എസ് ഐ യുടെ ഫോൺ നമ്പർ - 9497987125


Reactions