Hot Posts

6/recent/ticker-posts

പുതുവത്സര ആഘോഷത്തിനിടെ റിസോർട്ടിന് തീപിടിച്ചു



എറണാകുളം: പുതുവത്സര ആഘോഷത്തിനിടെ എറണാകുളം ചെറായിയിൽ റിസോർട്ടിന് തീപിടിച്ചു. പുലർച്ചെ 12 മണിയോടെയാണ് സംഭവം. പുതുവത്സര ആഘോഷത്തിന്റെ ഭാഗമായി ചെറായി ബീച്ചിൽ വെടിക്കെട്ട് നടക്കുന്നതിനിടെ ഇതിൽ നിന്നുമുയർന്ന തീ റിസോർട്ടിൽ പതിക്കുകയായിരുന്നു. 

തീ ആളിപ്പടർന്നതോടെ പറവൂരിൽ നിന്നുള്ള ഫയർഫോഴ്‌സ് സംഘമെത്തിയാണ് തീയണച്ചത്. റസ്‌റ്റോറന്റിന്റെ മേൽക്കൂര ഭാഗികമായി കത്തിനശിച്ചു.



Reactions