Hot Posts

6/recent/ticker-posts

റിപബ്ലിക് ദിനാഘോഷം: മന്ത്രി വി.എൻ. വാസവൻ സല്യൂട്ട് സ്വീകരിക്കും



കോട്ടയം: ഇത്തവണത്തെ ജില്ലാ തല റിപബ്ലിക് ദിനാഘോഷം പ്രൗഢഗംഭീരമായ ചടങ്ങുകളോടെ ജനുവരി 26ന് പോലീസ് പരേഡ് ഗ്രൗണ്ടിൽ നടക്കും. രാവിലെ 9.00 മണിക്ക് പതാക ഉയർത്തിയ ശേഷം സഹകരണ- തുറമുഖം വകുപ്പുമന്ത്രി വി.എൻ. വാസവൻ സല്യൂട്ട് സ്വീകരിക്കും. 


പരേഡിൽ 23 പ്ലാറ്റൂണുകൾ പങ്കെടുക്കും. പോലീസ്, എക്‌സൈസ്, വനംവകുപ്പ്, അഗ്നിരക്ഷാസേന, എൻ.സി.സി, സ്റ്റുഡന്റ് പോലീസ് കേഡറ്റ്, സ്‌കൗട്ട്, ഗൈഡ്‌സ്, സ്‌കൂൾ ബാൻഡ് അടക്കമുള്ള പ്ലാറ്റൂണുകളാണ് പരേഡിൽ അണിനിരക്കുക.

Reactions